ചിറകൊടിഞ്ഞ കിനാവുകള്‍.


എന്റെ ജീവിതത്തിലേക്ക് അവള്‍ കടന്നു വരുന്നത് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു, അവള്‍ കൊച്ചമ്മിണി. എന്ത് ഭംഗിയാണെന്നൊ അവളെ കാണാന്‍. നല്ല വെള്ളാരം കല്ലുകള്‍ പൊലത്തെ കണ്ണുകള്‍, നല്ല തൂവെള്ള നിറം, എപ്പൊഴും നല്ല സ്മാറ്ട്ടായിട്ട് ഓടി നടക്കും. എന്നെ കാണുമ്പൊള്‍ അവള്‍ ഇങ്ങനെ നോക്കി നില്‍ക്കും. . കൊച്ചമ്മിണിക്ക് റൊസാപ്പൂക്കള്‍ വല്യ ഇഷ്ടമായിരുന്നു. എന്റെ അമ്മ വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്ന റൊസാച്ചെടിയില്‍ നിന്നും ദിവസവും റൊസാപ്പൂക്കള്‍ അവള്‍ ആരും കാണാതെ പറിച്ചെടുക്കുമായിരുന്നു. പിന്നീട് ആരും കാണാതെ ഞാന്‍ പിച്ചിയെടുത്ത് അവള്‍ക്ക് കൊടുക്കും. പക്ഷെ അമ്മ ഒരു ദിവസം ഈ കളി പൊക്കി അതൊടെ റൊസാപ്പു പരിപാടി നിന്നു. കൊച്ചമ്മിണിയെ എന്റെ വീട്ടിന്റെ മുറ്റത്ത് കയരുന്നതില്‍ നിന്നും അവളുടെ വീട്ടുകാര്‍ വിലക്കി. പക്ഷെ ഞങ്ങള്‍ പറമ്പിലുള്ള ഒരു കിണറിന്റെ അരികില്‍ വച്ച് എന്നും കാണും. വീട്ടില്‍ നിന്നും എന്തെങ്കിലും ഒക്കെ കഴിക്കാനായി എടുത്ത് കൊണ്ട് പോയി ഞങ്ങള്‍ ഒരുമിച്ച് കിണറ്റിന്റെ അരികില്‍ വച്ച് കഴിക്കും. അങ്ങനെയിരിക്കെ എന്റെ ജന്മദിനം വന്നു. ഞാന്‍ ആകെ ത്രില്ലിലായി. എന്റെ ജന്മദിന ദിവസം കൊച്ചമ്മിണിക്ക് എന്തെങ്കിലും ഒരു സാധനം മേടിച്ച് കൊടുക്കണം, ഞാന്‍ തീരുമാനിച്ചു. എല്ലാവരും എനിക്ക് ഗിഫ്റ്റ് തരുമ്പോള്‍ ഞാന്‍ തിരിച്ച് അങ്ങോട്ട് ഒരു ഗിഫ്റ്റ്. എന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നു ഞാന്‍ മുഴുവന്‍ കാശും എടുത്ത സ്‌കൂളില്‍ നിന്നും വരുന്ന വഴി നേരെ മാര്‍ക്കറ്റില്‍ കയറി അവള്‍ക്ക് ഇഷ്ടമുള്ള് എന്തെങ്കിലും മേടിക്കാനായി നടന്നു. അവസാനം എന്റെ കണ്ണില്‍ ഒരു സാധനം ഉടക്കി. അതെ, ഇത് അവള്‍ക്ക് ഇഷ്ടമാകും. ഇത് മതി. ഞാന്‍ അവള്‍ക്കായി അത് തന്നെ ഗിഫ്റ്റായി തെരഞ്ഞെടുത്തു. അതും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ വീട്ടിലെത്തി. അമ്മ മുറ്റത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ കയ്യില്‍ കൊച്ചമ്മിണിക്കായി മേടിച്ച ഗിഫ്റ്റ് അമ്മ കണ്ടു. എന്നെ അമ്മ തുറിച്ച് നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു. അപ്പോള്‍ അമ്മ പറഞ്ഞു 'നീ അറിഞ്ഞൊ? അപ്പുറത്തെ വീട്ടിലെ കൊച്ചമ്മിണിയാടിനെ അവരു അറവുകാരനു വിറ്റു. നാളെ അയാള്‍ അതിനെ അറുക്കും. ഒരു കിലൊ ഇറച്ചിക്ക് ഞാനും പറഞ്ഞിട്ടുണ്ട് ''. 

ഇത് കേട്ട് ഞാന്‍ ഞെട്ടി. എന്റെ കയ്യില്‍ നിന്നും കൊച്ചമ്മിണിക്കായി മേടിച്ച ആ ഒരു കെട്ട് പ്ലാവില നിലത്ത് വീണു. ഒന്നും മിണ്ടാതെ ഞാന്‍ വീട്ടിനകത്തെ കയറി പോയി. പിറ്റെന്ന് രാവിലെ അയല്‍ വക്കത്തെ എല്ലാ വീട്ടില്‍ നിന്നും കൊച്ചമ്മിണിയുടെ മൃതദേഹം നല്ല മസാല പുരട്ടി ദഹനം ചെയ്യുമ്പോള്‍ ഞാന്‍ അവളുമായി സല്ലപിച്ചിരുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി കോരി എന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. 

ലക്ഷദ്വീപ് വിശേഷങ്ങള്‍

ലക്ഷദ്വീപ് വിശേഷങ്ങള്‍  ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്‌. ഇന്ത്യയുടെ തെക്കേ അറ്റത്തായി അറബിക്കടലില്‍ കൊച്ചിയില്‍ നിന്നും 220 KM ദൂരത്തായി ചിതറിക്കിടക്കുന്ന ദ്വീപ്‌  സമൂഹമാണിത്. ആകെ 36 ചെറു ദ്വീപുകള്‍ ആണ് ഉള്ളത്. അതില്‍ പത്തെണ്ണം മാത്രമാണ് ആള്‍ താമസം ഉള്ളത്. ശുദ്ധ ജലം ഈ പത്തു ദ്വീപുകളില്‍ മാത്രമേ ഉള്ളൂ. മറ്റുള്ളതെല്ലാം വളരെ ചെറിയ ദ്വീപുകള്‍ ആണ്. ജനവാസം ഉള്ള ദ്വീപുകള്‍ ഇവ ആണ്. കവരത്തി, കടമത്ത്, ആന്ദ്രോത്ത് , കില്‍താന്‍, അമിനി, ബിത്ര, മിനികോയ്, ചെത്ത്‌ലാത്‌,കല്പേനി, അഗത്തി. ഏറ്റവും വലിയ ദ്വീപ്‌ ആയ മിനിക്കോയി യുടെ വലിപ്പം 11 KM     നീളവും 550  മീറ്റര്‍ വീതിയും ആണ്. മറ്റൊരു വലിയ ദ്വീപായ ആന്ദ്രോത്ത് 7 km നീളവും 5 km വീതിയും ഉള്ളതാണ്.  കവരത്തി ആണ് ലക്ഷദ്വീപിന്റെ തലസ്ഥാനം.                 എല്ലാ ദ്വീപുകളും ആഴക്കടലില്‍ നിന്നും സംരക്ഷിക്കപ്പെടുന്നത് പവിഴപ്പുറ്റ്കളാലും ചുണ്ണാമ്പ് പാറകളാലും  പ്രകൃതി നിര്‍മിതമായ ഒരു മതിലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാലാണ്. ഈ മതില്‍ക്കെട്ടിനകത്തെ   ആഴം കുറഞ്ഞ ശാന്തമായ ജലാശയത്തെ ലഗൂണ്‍ എന്ന് പറയുന്നു. വേലിയേറ്റവും വേലിയിറക്കവും വളരെ പ്രകടമായ ഇവിടെ വേലിയേറ്റ സമയത്ത് മാത്രമാണ് തിരമാലകള്‍ കരയിലേക്ക് എത്തുക. കപ്പലുകളും വലിയ ബോട്ടുകളും ലഗൂണിനു പുറത്താണ് നിറുത്തുക. ആഴം കുറഞ്ഞ ഭാഗത്ത്‌ ഇവയ്ക്കു പ്രവേശിക്കാനാവില്ല. പിന്നെ ചെറു ബോട്ടുകളില്‍ വേണം ദ്വീപിലേക്ക് എത്താന്‍. ലഗൂണിലെ കാഴ്ചകള്‍ അതി മനോഹരം ആണ്. ആഴം കുറഞ്ഞ ജലത്തില്‍ അസംഖ്യം ജീവ ജാലങ്ങളെ കാണാം. വേലിയിറക്ക സമയത്ത് നടന്നും കാണാം.    മറ്റു,,വിശേഷങ്ങളിലേക്ക്   പോകും,,മുന്‍പ് ,,അല്പം,,ചരിത്രം,,പരിശോധിക്കാം.    ചേരന്മാരും ,പല്ലവന്മാരും ,ചോളന്മാരും  ഒക്കെ  ഓരോ,കാലഘട്ടത്തില്‍        ഇവിടം,ഭരിച്ചതിനു,ചരിത്രകാരന്മാര്‍ക്ക്,‌തെളിവുകള്,,കിട്ടിയിട്ടുണ്ട്.                              എ.ഡി.ആറാം,നൂറ്റാണ്ടില്‍  ബുദ്ധമതം പ്രചരിച്ചിരുന്നതിന്റെ തെളിവുകളും ലഭ്യമാണ്.  കൊടുങ്ങല്ലൂരിലെ,രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ അറബികളായ വ്യാപാരികളില്‍,നിന്നും ഇസ്ലാംമതത്തെപ്പറ്റി അറിയുകയും       അതില്‍ ആകൃഷ്ടനായ  അദ്ദേഹം ആരോടും പറയാതെ  മക്കയിലേക്ക് കടല്‍ മാര്‍ഗം പുറപ്പെടുകയും ചെയ്തു. അദ്ദേഹത്തെ അന്വേഷിച്ചു പോയ അനുയായികളില്‍,ചിലര്‍,കൊടുംകാറ്റില്‍പ്പെട്ടു,കപ്പല്‍ തകര്‍ന്നു "ബംഗാരം"  എന്ന ദ്വീപില്‍ എത്തിപ്പെട്ടു. പിന്നീട് സ്വന്തം രാജ്യത്തേക്കുള്ള മാര്‍ഗ മദ്ധ്യേ അവര്‍ മറ്റു പല ദ്വീപുകളും കണ്ടെത്തി. ഹിന്ദു  മത വിശ്വാസികളായ ഇവരില്‍,പലരും ദ്വീപുകളില്‍ തിരിച്ചെത്തി സ്ഥിരതാമസം ,ആയി.             പതിനാലാം നൂറ്റാണ്ടില്‍ ഉബൈദുള്ള തങ്ങള്‍ ആണ് ദ്വീപുകളില്‍ ഇസ്ലാം മതം പ്രചരിപ്പിച്ചത്. മക്കയില്‍ ജീവിച്ചിരുന്ന ഉബൈദുള്ള തങ്ങള്‍ ഒരിക്കല്‍ വിദൂര ദേശങ്ങളില്‍ മതം പ്രചരിപ്പിക്കാന്‍ നബി തിരുമേനി ആവശ്യപ്പെടുന്നതായി ഉറക്കത്തില്‍ സ്വപ്നo കണ്ടു. അവിടെ നിന്നും ജിദ്ദയില്‍ എത്തി കടല്‍ മാര്‍ഗം പുറപ്പെട്ടെങ്കിലും കുറേ ദിവസങ്ങള്‍ക്കു ശേഷം കപ്പല്‍ തകര്‍ന്നു അമിനി ദ്വീപില്‍ എത്തിച്ചേര്‍ന്നു.  അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്നാട്ടിലെ നാട്ടുകാരും തലവനും ചേര്‍ന്ന് എതിര്‍ക്കുകയും എത്രയും പെട്ടെന്ന് നാട് വിടാന്‍ കല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം പോകില്ലെന്ന് ഉറപ്പിച്ചു അവിടെത്തന്നെ താമസിച്ചു. അസാമാന്യ ആകാര സൌഷ്ട്ടവം ഉള്ള അദ്ദേഹത്തില്‍ ഒരു സുന്ദരിയായ യുവതി അനുരക്തയാവുകയും "ഹമീദത്ത്ബീവി"  എന്ന പേര് നല്‍കി അദ്ദേഹം,അവളെ ,വിവാഹം കഴിക്കുകയും,ചെയ്തു.  കോപാകുലനായ     തലവനും കൂട്ടരും അവരെ കൊല്ലാന്‍,ആയുധങ്ങളുമായി എത്തി. ദ്വീപിന്റെ  തെക്കേ  അറ്റത്ത് എത്തിയ തങ്ങളെ എതിരാളികള്‍ വളഞ്ഞു. കണ്ണുകള്‍ അടച്ചു  പ്രാര്‍ഥനാ നിരതനായ അദ്ദേഹം നിലത്തു ആഞ്ഞു ചവിട്ടി. ദ്വീപിന്റെ തെക്കേ അറ്റം സാവധാനം താഴുകയും വടക്കേ അറ്റം ഉയരുകയും ചെയ്തു. ഭയചകിതരായ എതിരാളികള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു മാപ്പ് അപേക്ഷിച്ചു. ഇന്നും ദ്വീപിന്റെ ഭൂപ്രകൃതി തെക്കേ അറ്റം താഴ്ന്നും വടക്കേ അറ്റം ഉയര്‍ന്നും ആണ്.                                          പിന്നീട് തങ്ങളും ഭാര്യയും  ആന്ദ്രോത്ത് ദ്വീപില്‍ എത്തി. അവിടെയും സമീപ ദ്വീപുകളിലും  പൂര്‍ണമായും മത പരിവര്‍ത്തനം നടത്തി. ആന്ദ്രോത്ത് ദ്വീപിലെ വലിയ പള്ളിയില്‍ ഉള്ള അദ്ദേഹത്തിന്റെ ഖബറിടം ഇന്നും വിശ്വാസികളുടെ പുണ്യ സ്ഥലമാണ്.   പതിനാറാം ,നൂറ്റാണ്ടില്‍ കയറും,കയര്‍,ഉല്‍പ്പന്നങ്ങളും നോട്ടമിട്ട്  പോര്‍ച്ചുഗീസ്    കടല്‍ക്കൊള്ളക്കാര്‍  അമിനി ദ്വീപ്‌ ആക്രമിച്ചു  കീഴടക്കി. എന്നാല്‍ ദ്വീപുകാര്‍ സൂത്രത്തില്‍ ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊള്ളക്കാരെ മുഴുവന്‍ കൊന്നു.                   ജനങ്ങള്‍ മുഴുവന്‍ ഇസ്ലാം മതവിശ്വാസികള്‍ ആയെങ്കിലും ദീര്‍ഘ കാലം ദ്വീപുകളുടെ ഭരണം ഹിന്ദുവായ ചിറക്കല്‍ രാജാവിന്റെ കയ്യില്‍ ആയിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചിറക്കല്‍ രാജാവ് ദ്വീപുകളുടെ ഭരണം മുസ്ലിം ഭരണാധികാരി ആയ കണ്ണൂരിലെ അറക്കല്‍ ബീവിയെ ഏല്‍പ്പിച്ചു. എന്നാല്‍ പ്രതീക്ഷക്കു വിപരീതമായി അറക്കല്‍ ബീവിയുടെ ഭരണം വളരെ മോശമായിരുന്നു. അമിനി ദ്വീപിലെ ചിലര്‍ ധൈര്യം സംഭരിച്ചു ടിപ്പു സുല്‍ത്താനെ  ചെന്ന് കണ്ടു സങ്കടം ഉണര്‍ത്തിച്ചു. അറക്കല്‍ ബീവിയുമായി സൌഹൃദത്തില്‍ ആയിരുന്ന   ടിപ്പു സുല്‍ത്താന്‍   അമിനി ഉള്‍പ്പെടുന്ന പകുതി ദ്വീപുകളുടെ  നിയന്ത്രണം ഏറ്റെടുത്തു.  1799 ലെ ശ്രീരംഗ പട്ടണം   യുദ്ധത്തില്‍ ടിപ്പുവിന്റെ പതനത്തോടെ ഈസ്റ്റ് ഇന്ത്യ കമ്പനി ദ്വീപുകളുടെ അധികാരം ഏറ്റെടുത്തു. ചിറക്കല്‍ രാജാവിന് കമ്പനി ദ്വീപുകള്‍ പാട്ടത്തിനു കൊടുത്തെങ്കിലും കുടിശിക വരുത്തിയതിനാല്‍ തിരിച്ചെടുത്തു. 1956 ല്‍ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ ഉള്ള യുണിയന്‍  ടെറിട്ടറി രൂപം,കൊണ്ടത്‌. 1973ല്‍,ആണ്,ലക്ഷദ്വീപ് എന്ന നാമകരണം ഔദ്യോഗികമായി നല്‍കിയത്.   മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാല്‍ മിനിക്കോയി ദ്വീപില്‍ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹല്‍  ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാള്‍  മാലി ദ്വീപി നോടാണ് സാമ്യം.  ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന പക്ഷി ആണ്. കടച്ചക്കയാണ്  ഔദ്യോഗിക മരം. പൂമ്പാറ്റ മത്സ്യം ആണ് ഔദ്യോഗിക മത്സ്യം.  തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാo  മത വിശ്വാസികളാണ്. 2009   ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 80,500 ആണ്.      അടുത്ത ലക്കത്തില്‍ കൂടുതല്‍ വിശേഷങ്ങള്‍ പറയാം.

By Sunil V.V.

My Fist Short Film.